ഇടപ്പള്ളിയിൽ പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

ഇടപ്പള്ളിയിൽ പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ
arrest1
arrest1

കൊച്ചി: ഇടപ്പള്ളിയിൽ നടുറോഡിൽ പെൺകുട്ടിയെ കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായി. സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.

പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. കത്തിയുമായി എത്തിയ പ്രതി പെൺകുട്ടിക്ക് നേരെ തിരിയുകയും പെൺകുട്ടി ബഹളം വെച്ചതോടെ ഓടി രക്ഷപ്പെടുകയും ചെയ്തു.

tRootC1469263">

ബർമുഡ മാത്രം ധരിച്ചാണ് അക്രമി എത്തിയത്. അക്രമിയെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും, തൊട്ടടുത്ത റോഡിൽ വെച്ച് യുവാക്കൾ ഇയാളെ തടഞ്ഞു വെച്ച് പോലീസിന് കൈമാറുകയായിരുന്നു. ഇയാൾ പ്രദേശത്തെ വീടുകളിലും അതിക്രമിച്ച് കയറാൻ ശ്രമിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.

Tags