ചെന്നൈ വിമാനത്താവളത്തിൽ 3.5 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി

crime
crime

ചെന്നൈ: തായ്‌ലൻഡിൽ നിന്ന് കടത്തിയ മൂന്നര കോടി രൂപ വിലമതിക്കുന്ന 3.5 കിലോ ഹൈഡ്രോപോണിക് കഞ്ചാവ് ചെന്നൈ വിമാനത്താവളത്തിൽ നിന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 35 കാരനായ യാത്രക്കാരനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ബാങ്കോക്കിൽ നിന്ന് എയർഏഷ്യ വിമാനത്തിലാണ് ഇയാൾ ചെന്നൈയിലെത്തിയത്.

അതേസമയം ഇയാളുടെ സംശയാസ്പദമായ പെരുമാറ്റം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് 3.5 കിലോ ഭാരമുള്ള ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടിയെതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ചെന്നൈ എയർപോർട്ടിൽ 9.5 കിലോ ഹൈഡ്രോപോണിക് കഞ്ചാവ് പിടിച്ചെടുത്തുവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Tags