തൃശ്ശൂരിൽ 250 ഗ്രാം ഹാഷിഷ് ഓയിലുമായി മൂന്നു യുവാക്കൾ പിടിയിൽ
arrested

മാരക ലഹരിയായ 250 ഗ്രാം ഹാഷിഷ് ഓയിലുമായി മൂന്നു യുവാക്കൾ പിടിയിൽ. കടപ്പുറം തൊട്ടാപ്പ് പുതുവീട്ടിൽ ജംഷീർ (33), ചാവക്കാട് പാലുവായിൽ അതിഥി തൊഴിലാളികളെയും കോളജുകളും കേന്ദ്രീകരിച്ചു വിൽക്കാൻ രണ്ട് കിലോ കഞ്ചാവുമായെത്തിയ പാലക്കാട് കൂറ്റനാട് അറക്കലകത്ത് ഫൈസൽ അബ്ദുല്ല (40), വെസ്റ്റ് ബംഗാൾ മുർശിദാബാദ് സ്വദേശി മുഹമ്മദ് മുസാകിർ മാഹിം സേട്ട് (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് നടന്നത്.

ഗുരുവായൂർ എ.സി.പി കെ.ജി. സുരേഷിന്റെ നിർദേശപ്രകാരമാണ് പൊലീസ് അന്വേഷണം നടത്തിയത്. ജംഷീർ എൻ.ഡി.പി.എസ് കേസുകളിലെ പ്രതിയാണ്. ഫൈസലും നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐമാരായ വിജിത്ത്, കെ.വി. കണ്ണൻ, പി. ബിജു, സീനിയർ സി.പി.ഒമാരായ പ്രജീഷ്, ഹംദ്, സി.പി.ഒമാരായ ജയകൃഷ്ണൻ, വിനീത്, പ്രദീപ്, അനസ്, രാജേഷ്, മെൽവിൻ, വിനോദ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
 

Share this story