പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു;ബംഗളൂരുവിൽ രണ്ടുപേർ അറസ്റ്റിൽ


ബംഗളൂരു: കർണാടകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ രണ്ടുപേരെ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. എൻ. സുലൈമാൻ (35), കെ. അൽത്താഫ് (30) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഡിസംബറിൽ നരേഗൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അതിക്രമം നടന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതി സുലൈമാൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായും ഇയാളുടെ കൂട്ടാളിയായ അൽതാഫ് മുഴുവൻ പ്രവൃത്തിയും പകർത്തിയതായും പൊലീസ് പറഞ്ഞു.
മകൾ ആക്രമിക്കപ്പെട്ട വിവരം പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് അടുത്തിടെയാണ് അറിയുന്നത്. നരേഗൽ പൊലീസിൽ പരാതി നൽകി.