റെയിൽവേ സ്റ്റേഷനിൽ നിന്ന് 3.4 കിലോ കഞ്ചാവ് പിടികൂടി; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി
Updated: Jan 30, 2025, 14:44 IST


വടക്കാഞ്ചേരി: റെയിൽവേ സ്റ്റേഷനിൽനിന്ന് 3.4 കിലോ കഞ്ചാവ് എക്സൈസ് സർക്കിൾ പാർട്ടി പിടികൂടി. കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനിൽ നടത്തിയ സർവേയിലാണ് 3.4 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. നിലമ്പൂരിൽനിന്ന് കോട്ടയം വരെ പോകുന്ന തീവണ്ടിയിൽ നടത്തിയ പരിശോധനയിൽ ഷോൾഡർ ബാഗിൽ സൂക്ഷിച്ചിരുന്ന 3.4 കി.ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
പ്രതികൾക്കായി ട്രെയ്നിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതികളെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് അധികൃതർ അറിയിച്ചു.