കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽനിന്ന് കഞ്ചാവ് പിടികൂടി


കോട്ടയം: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽനിന്ന് 7.1കിലോ കഞ്ചാവ് പിടികൂടി. കോട്ടയം എക്സൈസ് സ്പെഷൽ സ്ക്വാഡ് ടീം, ആർ.പി.എഫ്, കോട്ടയം റെയിൽവേ പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. ബാഗിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്.
സംശയം തോന്നിയായിരുന്നു തെരച്ചിൽ. എന്നാൽ, കഞ്ചാവ് എത്തിച്ചയാളെ കണ്ടെത്താനായില്ല. പ്രതിയെ പിടികൂടുന്നതിന് അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് അറിയിച്ചു. ലഹരിവസ്തുക്കൾ കണ്ടെത്താനായി ട്രെയിനിലും പ്ലാറ്റ്ഫോമുകളിലും ദിവസങ്ങളായി സംയുക്ത പരിശോധന നടന്നുവരികയാണ്.