എറണാകുളത്ത് ടച്ചിങ്സ് ചോദിച്ചതിന് യുവാവിനെ മർദ്ദിച്ച് ബാർ ജീവനക്കാർ
Jun 28, 2025, 21:36 IST


എറണാകുളം: ടച്ചിങ്സ് ചോദിച്ചതിന് യുവാവിനെ ബാർ ജീവനക്കാർ മർദ്ദിച്ചതായി പരാതി. പരിക്കേറ്റ തലക്കോട് സ്വദേശി അനന്തുവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. മർദനത്തിൽ പരിക്കേറ്റ അനന്തു കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അനന്തുവിനൊപ്പമുണ്ടായിരുന്ന അനോജിനും മർദ്ദനത്തിൽ പരിക്കുണ്ട്.
tRootC1469263">ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. യുവാക്കൾ രണ്ടാമതും ടച്ചിങ്സ് ചോദിച്ചതാണ്ത ർക്കത്തിനിടയാക്കിയതെന്നാണ് വിവരം. ബിയർ കുപ്പിയടക്കം ഉപയോഗിച്ച് യുവാവിനെ മർദ്ദിച്ചുവെന്നും പരാതിയിൽ പറയുന്നു. അടിയേറ്റ് അനന്തു ബോധരഹിതനായി വീണു. ഉടനെ അനന്തുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
