ഡല്‍ഹിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
Jan 4, 2025, 18:05 IST
![kottayam-crime](https://keralaonlinenews.com/static/c1e/client/94744/uploaded/e55fb14fe14d23611b3c58a7184926f4.jpg?width=823&height=431&resizemode=4)
![kottayam-crime](https://keralaonlinenews.com/static/c1e/client/94744/uploaded/e55fb14fe14d23611b3c58a7184926f4.jpg?width=382&height=200&resizemode=4)
ന്യൂഡല്‍ഹി: 24 കാരിയെ വാടക വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ദ്വാരക ജില്ലയിലെ ദാബ്രി മേഖലയില്‍ താമസിക്കുന്ന ദീപയാണ് കൊല്ലപ്പെട്ടത്.
യുവതിയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ദീപയുടെ ഭര്‍ത്താവ് ഒളിവിലാണ്. അഞ്ച് വര്‍ഷം മുമ്പ് വിവാഹിതയായ യുവതി ഭര്‍ത്താവിനൊപ്പം വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു.
അതേസമയം, മകളുടെ മരണത്തിന് ഉത്തരവാദി തന്റെ മരുമകന്‍ ധനരാജ് ആണെന്ന് ആരോപിച്ച് പിതാവ് അശോക് ചൗഹാന്‍ പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവിനെതിരെ പൊലീസ് കേസ് എടുത്തു. അതേസമയം ദമ്പതികളുടെ 2 വയസുള്ള കുട്ടി ദീപയുടെ അമ്മാവനോടൊപ്പമാണ് താമസിക്കുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി.