ഡൽഹിയിൽ അയൽവാസിയായ 15 കാരനെ ടിവി ഗ്ലാസ് കൊണ്ട് കുത്തിക്കൊന്ന് 17-കാരൻ
Jul 6, 2025, 18:16 IST


ഡൽഹി : നിസ്സാരമായ തർക്കത്തെ തുടർന്ന് 17 വയസ്സുകാരൻ തന്റെ അയൽവാസിയായ 15 വയസ്സുകാരനെ ടെലിവിഷൻ ഗ്ലാസ് കൊണ്ട് കുത്തിക്കൊന്നു. ഏതാനും ദിവസങ്ങൾക്കിടെ നടക്കുന്ന രണ്ടാമത്തെ സമാനമായ സംഭവമാണിത്. ഡൽഹിയിലെ മണ്ഡാവലിയിൽ ആണ് സംഭവം. 17 വയസ്സുള്ള ഒരു ആൺകുട്ടി തന്റെ അയൽവാസിയായ 15 വയസ്സുകാരനെ കൊലപ്പെടുത്തുകയായിരുന്നു.
tRootC1469263">ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും, നിസ്സാരമായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
