നിർമാണ സാമഗ്രികൾ വാഗ്ദാനം ചെയ്ത് 10 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേസ് : ഗു​ജ​റാ​ത്ത് സ്വ​ദേ​ശി പിടിയിൽ

google news
sd

കോ​ഴി​ക്കോ​ട്: നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് 10 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി കു​നാ​ൽ വി​നോ​ദ്ഭാ​യ് മേ​ത്ത(48)​യെ അ​റ​സ്റ്റ് ചെ​യ്തു. ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യാ​യ പ്ര​തി​യെ സി​റ്റി സൈ​ബ​ർ ക്രൈം ​പൊ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്റ​ർ​നെ​റ്റ് വ​ഴി സാ​മ​ഗ്രി​ക​ൾ വാ​ങ്ങാ​ൻ ശ്ര​മി​ച്ച നി​ർ​മാ​ണ ക​മ്പ​നി​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. സാ​മ​ഗ്രി​ക​ൾ കു​റ​ഞ്ഞ വി​ല​ക്ക് ന​ൽ​കാ​മെ​ന്നു ഒ​രു ക​മ്പ​നി ഓ​ൺ​ലൈ​ൻ വ​ഴി ഓ​ഫ​ർ ന​ൽ​കു​ക​യാ​യി​രു​ന്നു. ഓ​ഫ​ർ സ്വീ​ക​രി​ച്ച ക​മ്പ​നി​ക്ക് വ്യാ​ജ ജി.​എ​സ്.​ടി ബി​ൽ അ​യ​ച്ചു​കൊ​ടു​ത്തു അ​ഡ്വാ​ൻ​സ് ആ​യി പ​ണം കൈ​പ്പ​റ്റി സാ​മ​ഗ്രി​ക​ൾ ന​ൽ​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

മും​ബൈ​യി​ൽ താ​മ​സി​ച്ചാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. പ്ര​തി​യു​ടെ കൈ​യി​ൽ​നി​ന്നും കേ​സി​ലെ കു​റ്റ​കൃ​ത്യ​ത്തി​ന, ഉ​പ​യോ​ഗി​ച്ച സിം ​കാ​ർ​ഡു​ക​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. നി​ര​വ​ധി ഫോ​ൺ ന​മ്പ​റു​ക​ളും കോ​ൾ വി​വ​ര​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളും മേ​ൽ​വി​ലാ​സ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​മാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. സി​റ്റി സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ദി​നേ​ഷ് കോ​റോ​ത്ത്, സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ ജി​തേ​ഷ് കൊ​ള​ങ്ങോ​ട്ട്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സി. ​രാ​ജേ​ഷ്, കെ.​ആ​ർ. ഫെ​ബി​ൻ, എം.​കെ. നൗ​ഫ​ൽ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Tags