കൊലപാതക ശ്രമക്കേസിൽ രണ്ടുപേർ അറസ്റ്റിൽ
കറുകച്ചാൽ: യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇടയിരിക്കപ്പുഴ മണ്ണുപുരയിടം ഒറ്റപ്ലാക്കൽ വീട്ടിൽ രാഹുൽ പ്രസാദ് (23), ഇലക്കാട് നടുവിലേടത്ത് വീട്ടിൽ എൻ. നൗഫൽ (27) എന്നിവരെയാണ് കറുകച്ചാൽ പൊലീസ് പിടികൂടിയത്.
ഭാര്യയും കുഞ്ഞുമായി ബൈക്കിൽ പോകുകയായിരുന്ന കങ്ങഴ സ്വദേശിയായ യുവാവിനെ പിടിയിലായ രണ്ട്പേരും സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
യുവാവും കുടുംബവും വരുന്ന വഴിയിൽ പടക്കംപൊട്ടിക്കുന്നത് കണ്ട് യുവാവ് ബൈക്ക് നിർത്തിയതിനെ തുടർന്ന് യുവാവിനെ ചീത്തവിളിക്കുകയും മർദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു ഉണ്ടായത്. തടയാൻ ശ്രമിച്ച യുവാവിന്റെ സഹോദരനെയുംആക്രമിച്ചു. യുവാവിന്റെ പരാതിയെ തുടർന്ന് കറുകച്ചാൽ പൊലീസ് കേസെടുത്ത് ഇരുവരെയും പിടികൂടുകയായിരുന്നു.