ബെംഗളൂരുവിൽ സ്കൂൾ വളപ്പിൽ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

police
police

ബെംഗളൂരു: ബെംഗളൂരുവിലെ മാണ്ഡ്യയിൽ എട്ടു വയസുകാരിയെ സ്കൂൾ വളപ്പിൽ കൂട്ടബലാലാത്സംഗം ചെയ്തു. വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ജനുവരി 31-നാണ് കേസിനാസ്പദമായ സംഭവം. ഞായറാഴ്ച കടുത്ത വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ട പെൺകുട്ടി പീഡനവിവരം അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

തുടർന്ന് അമ്മ മാണ്ഡ്യ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയെ മാണ്ഡ്യ ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (മിംസ്) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് മാണ്ഡ്യ പൊലീസ് സൂപ്രണ്ട് (എസ്‌പി) മല്ലികാർജുൻ ബാലദണ്ടി പറഞ്ഞു.

Tags