ബെംഗളൂരുവിൽ കൈക്കൂലി കേസിൽ പ്രൊഫസർ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ
Feb 4, 2025, 20:09 IST


ബെംഗളൂരു: ദാവൻഗരെ സർവകലാശാലയിലെ പ്രൊഫസർ ഗായത്രി ദേവരാജ് ഉൾപ്പെടെ 10 പേർ കൈക്കൂലി കേസിൽ അറസ്റ്റിലായി. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലുള്ള കെ.എൽ.ഇ.എഫ് സർവകലാശാലയ്ക്ക് നാക് ഗ്രേഡ് നൽകിയതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് അറസ്റ്റ്.
ദാവൻഗരെ സർവകലാശാലയിലെ മൈക്രോബയോളജി വിഭാഗത്തിലെ പ്രഫസർ ഗായത്രി ദേവരാജിനൊപ്പം നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (എൻ.എ.എ.സി) ടീമിന്റെ പ്രസിഡന്റും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുമാണ് അറസ്റ്റിലായത്.