അട്ടപ്പാടിയിൽ വീട്ടിൽ ഒളിപ്പിച്ച മദ്യവും കഞ്ചാവും പിടികൂടി


അഗളി: അട്ടപ്പാടി കള്ളമലയിൽ അഗളി വീട്ടിൽ സൂക്ഷിച്ച 50 ലിറ്റർ മദ്യവും 1.370 കിലോ ഗ്രാം കഞ്ചാവും തോക്കും പോലീസ് പിടികൂടി. കള്ളമല ഓന്തൻമല സ്വദേശി തലയാനിക്കൽ വീട്ടിൽ വിഷ്ണുവിന്റെ (31) വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
പോണ്ടിച്ചേരി നിർമിത വിദേശമദ്യത്തിന്റെ 500 മില്ലിയുടെ 100 കുപ്പികളാണ് പിടികൂടിയത്. കൂടാതെ 9900 രൂപയും കണ്ടെടുത്തു. ഇയാൾ മദ്യവും കഞ്ചാവും കടത്താൻ ഉപയോഗിച്ച സ്കൂട്ടറും ഓട്ടോയും കസ്റ്റഡിയിൽ എടുത്തു.
പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു തിരച്ചിൽ. 16 ലിറ്റർ മദ്യവുമായി ദോണിഗുണ്ട് സ്വദേശി തങ്കരാജിനെ അഗളി പൊലീസ് പിടികൂടിയിരുന്നു. അഗളി സി.ഐ എ.പി. അനീഷ്, എസ്.ഐ അബ്ദുൽ ഖയ്യൂം, എസ്.സി.പി.ഒ കുമാർ, സി.പി.ഒമാരായ ഹരിദാസ്, ശരത്, അനുമോൾ, ഹോം ഗാർഡ് ശോഭ, ഗൗരി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.