11 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 110 വർഷം കഠിന തടവ്
ചാവക്കാട്: 10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 130 വർഷം കഠിന തടവും 8.75 ലക്ഷം പിഴയും ശിക്ഷിക്കപ്പെട്ട പ്രതിക്ക് 11 കാരനെ പീഡിപ്പിച്ച കേസിൽ 110 വർഷം കഠിന തടവും 7.75 ലക്ഷം പിഴയും ശിക്ഷ വിധിച്ചു.
ഒരുമനയൂർ മുത്തമ്മാവ് മാങ്ങാടി വീട്ടിൽ സജീവനെയാണ് (52) ചാവക്കാട് അതിവേഗ സ്പെഷൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
8.75 ലക്ഷം പിഴ അടക്കാത്ത പക്ഷം 35 മാസവും രണ്ടാമത്തെ കേസിലെ 7.75 ലക്ഷം രൂപ പിഴ അടക്കാഞ്ഞാൽ 31 മാസവും അധിക തടവ് അനുഭവിക്കണം. ജില്ല ലീഗൽ സർവിസ് അതോറിറ്റിയോട് കുട്ടികൾക്ക് നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകാനും പ്രതിയിൽ നിന്ന് പിഴ ഈടാക്കുന്ന പക്ഷം പിഴ തുക കുട്ടികൾക്ക് നൽകാനും കോടതി വിധിച്ചു.