കുവൈത്തിൽ മയക്കുമരുന്നുമായി ഏഷ്യൻ പ്രവാസി പിടിയിൽ

കുവൈത്തിൽ മയക്കുമരുന്നുമായി ഏഷ്യൻ പ്രവാസി പിടിയിൽ
arrest1
arrest1

കുവൈത്തിലെ മംഗഫ് പ്രദേശത്ത് നടത്തിയ പരിശോധനയിൽ വൻതോതിൽ മയക്കുമരുന്നുമായി ഒരു ഏഷ്യൻ പ്രവാസി പിടിയിലായി. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ആറ് കിലോഗ്രാം ഹെറോയിനും നാല് കിലോഗ്രാം മെത്താംഫെറ്റാമിനും ഉൾപ്പെടെ 10 കിലോഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ വിപണി മൂല്യം ഏകദേശം 1,70,000 കുവൈത്ത് ദിനാർ വരും. മയക്കുമരുന്ന് തൂക്കി തിട്ടപ്പെടുത്താൻ ഉപയോഗിച്ചിരുന്ന രണ്ട് ഡിജിറ്റൽ ഉപകരണങ്ങളും കണ്ടെടുത്തു.

tRootC1469263">

വിദേശത്തുള്ള ക്രിമിനൽ സംഘങ്ങളുമായി ബന്ധം പുലർത്തി, അത്യാധുനിക രീതികൾ ഉപയോഗിച്ചാണ് ഇയാൾ മയക്കുമരുന്ന് കടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സുരക്ഷാ അധികാരികളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ, മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനുള്ള സ്ഥലങ്ങൾ കണ്ടെത്താൻ ഇയാൾ സോഷ്യൽ മീഡിയ ആപ്ലിക്കേഷനിലെ ലൊക്കേഷൻ ഷെയറിംഗ് സംവിധാനം ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

Tags