പതിനേഴുകാരിയെ പീഡിപ്പിച്ച 62 കാരൻ അറസ്റ്റിൽ


പത്തനംതിട്ട: അടൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. തങ്ങൾ എന്നു വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമൻ(62) ആണ് നൂറനാട് പൊലീസിൻ്റെ പിടിയിലായത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
പഠനത്തിൽ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെൺകുട്ടിയെ ഇയാളുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. മാതാപിതാക്കളെ മുറിയ്ക്ക് പുറത്തു നിർത്തിയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. അടൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നൂറനാട് പൊലീസിന് കൈമാറുകയായിരുന്നു.
പ്ലസ് ടു വിദ്യാർത്ഥിനിയെ ഒൻപതോളം പേർ ചേർന്ന് പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. നാല് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം പറഞ്ഞത് ഏഴാം ക്ലാസ് മുതൽ പീഡനത്തിനിരയായിട്ടുണ്ട് എന്നാണ് പെൺകുട്ടിയുടെ മൊഴി.