പാലക്കാട് വയോധികയുടെ ആഭരണം കവർന്ന പ്രതി പിടിയിൽ
Jan 26, 2025, 20:39 IST


ഷൊർണൂർ: രോഗികളായ വയോദമ്പതികളെ പരിചരിക്കാൻ നിൽക്കുന്നതിനിടെ വയോധികയുടെ ആഭരണം കവർന്ന പ്രതിയെ പോലീസ് പിടികൂടി. ഷൊർണൂർ മുണ്ടായ വടക്കേതിൽ ഉമ്മർ ഖാൻ (40) ആണ് പിടിയിലായത്. ഷൊർണൂർ ആലഞ്ചേരിയിൽ രോഗികളും ദമ്പതികളുമായ ഹക്കീം റാവുത്തർ, നബീസ എന്നിവരെ പരിചരിക്കാൻ നിന്നയാളാണ് പ്രതി.
നബീസയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പകരം മുക്കുപണ്ടം അണിയിക്കുകയായിരുന്നു. വിദഗ്ധ ചികിത്സക്കായി നബീസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ബന്ധുക്കൾ മോഷണവിവരം അറിയുന്നത്. ഉടനെ ഷൊർണൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.