ആലപ്പുഴയില്‍ മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍
കായംകുളം: ആലപ്പുഴ ജില്ലയില്‍ കായംകുളത്തും കരീലക്കുളങ്ങരയിലും മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കായംകുളം പെരിങ്ങാല അല്‍ത്താഫ് മനസില്‍ അല്‍ത്താഫ്(18), പശ്ചിമബംഗാള്‍ പരനാഗ് സ്വദേശി മുഹമ്മദ് മിറാജുള്‍ ഹഖ് (28) എന്നിവരെയാണ് കഞ്ചാവും ഹെറോയിനുമായി ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കായംകുളം കരീലക്കുളങ്ങര പൊലീസും ചേര്‍ന്ന് പിടികൂടിയത്.
പരിശോധനയില്‍ അല്‍ത്താഫില്‍ നിന്ന് 1.400 കിലോഗ്രാം കഞ്ചാവും മുഹമ്മദ് മിറാജുല്‍ ഹഖില്‍ നിന്ന് 31 ഗ്രാം ഹെറോയിനും പൊലീസ് പിടിച്ചെടുത്തു. അല്‍ത്താഫിനെ രണ്ടാംകുറ്റി ഇടിയോടിക്കാവ് ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പിടികൂടിയത്. വന്‍ തോതില്‍ ഹെറോയിന്‍ കൊണ്ടുവന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഇടയില്‍ മാത്രം കച്ചവടം നടത്തുന്നതാണ് മുഹമ്മദ് മിറാജുല്‍ ഹഖിന്റെ രീതി.