വയനാട്ടിൽ മയക്കുമരുന്ന് കേസിൽ പ്രതിക്ക് ഒരു വർഷം തടവ്

COURT
COURT

മാനന്തവാടി: മയക്കുമരുന്ന് കേസിൽ പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കൽപ്പറ്റ അഡ്‌ഹോക്ക്-(രണ്ട്) കോടതി. മെത്താഫിറ്റമിൻ കടത്തിയ കേസിൽ പ്രതിയായ മലപ്പുറം തിരൂരങ്ങാടി കച്ചേരിപ്പടികണ്ണാട്ടിപ്പടി അവുഞ്ഞിക്കാടൻ ഷിബിൻ (24)നെയാണ് ജഡ്ജ് വി അനസ് ശിക്ഷിച്ചത്.

മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഓഫീസിൽ നാല് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ വിധി വന്നത്. ശിക്ഷ കൂടാതെ ഒരു ലക്ഷം രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി ഇയാൾ അധികമായി തടവുശിക്ഷ അനുഭവിക്കണം.

Tags