നാ​ല​ര വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ്രതിക്ക് ജീവപര്യന്തം ത​ട​വ്

court
court

കാ​സ​ർ​കോ​ട്: നാ​ല​ര വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക്​ ജീ​വ​പ​ര്യ​ന്തം ത​ട​വും 22വ​ർ​ഷം അ​ധി​ക​ത​ട​വും മൂ​ന്നു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. കൊ​ല്ലം ചി​ത​റ ത​രി​ച്ചി​റ​യി​ലെ രാ​ജീ​വ​നെ​നെ​യാ​ണ് (55) കാ​സ​ർ​കോ​ട് ഫാ​സ്റ്റ് ട്രാ​ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി രാ​മു ര​മേ​ശ് ച​ന്ദ്ര​ബാ​നു ശി​ക്ഷി​ച്ച​ത്.

ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ച് ജോ​ലി ചെ​യ്തി​രു​ന്ന പ്ര​തി മാ​ങ്ങ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് നാ​ല​ര വ​യ​സ്സു​കാ​രി​യെ മു​റി​യി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ലാ​ണ് ശി​ക്ഷ. 2022 ആ​ഗ​സ്റ്റ് 15നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബ​ദി​യ​ടു​ക്ക പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്രൊ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ്രൊ​സി​ക്യൂ​ട്ട​ർ എ.​കെ. പ്രി​യ ഹാ​ജ​രാ​യി.

tRootC1469263">

Tags