പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

jhm

ആറ്റിങ്ങൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രതി പോക്സോ കേസിൽ പിടിയിൽ. കല്ലമ്പലം പാലച്ചിറ സ്വദേശിയും സ്വകാര്യ ബസിലെ ജീവനക്കാരനുമായ തച്ചോട് പട്ടരുമുക്കിൽ ആകാശ് ഭവനിൽ ആകാശ് (24) ആണ് പിടിയിലായത്.

പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ഡിവൈ.എസ്.പി ജി. ബിനുവിന്‍റെ നിർദേശാനുസരണം എസ്.എച്ച്.ഒ സി.സി. പ്രതാപചന്ദ്രൻ, സി. ശരത്, അനിൽകുമാർ, ബിനോജ്, ശരത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിരവധി സ്ത്രീകളോട് സമാനരീതിയിൽ കുറ്റകൃത്യം ചെയ്തതായി കണ്ടെത്തി. ഇവയിൽ അന്വേഷണം നടന്നുവരികയാണ്.

Share this story