ആലുവയിൽ വീട് കുത്തിത്തുറന്ന് മോഷണം
Jan 7, 2025, 21:31 IST
ആലുവ: ആലുവയിൽ പട്ടാപ്പകൽ വൻ മോഷണം. വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർന്നു. തിങ്കളാഴ്ച രാവിലെ 11.30നും വൈകീട്ട് അഞ്ചിനും ഇടയിലാണ് മോഷണം നടന്നത്. ചെമ്പകശ്ശേരി ആശാൻ കോളനി ആയത്ത് വീട്ടിൽ ഇബ്രാഹീം കുട്ടിയുടെ വീട്ടിലാണ് കവർച്ച നടന്നത്.
എട്ടര ലക്ഷം രൂപയും 40 പവനുമാണ് നഷ്ടമായത്. മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്നാണ് പണവും സ്വർണവും കവർന്നത്.