തിരുവനന്തപുരത്ത് വീടുകയറി വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
nedy

നെടുമങ്ങാട്: ഇരിഞ്ചയം സ്വദേശിയായ വീട്ടമ്മയെ രാത്രി വീട്ടിൽ കയറി ദേഹോപദ്രവമേൽപിക്കുകയും വീടിനുനേരെ അതിക്രമം നടത്തുകയും ചെയ്ത കേസിൽ അയൽവാസി അറസ്റ്റിൽ. അയൽവാസിയായ ഇരിഞ്ചയം മണക്കാട്ടിൽ വീട്ടിൽ രമേശ് (49) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 16ന് രാത്രി 9.15 ഓടെയാണ് സംഭവം.

ജനൽ ഗ്ലാസും സി.സി.ടി.വി കാമറയും നശിപ്പിച്ച് റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ നെടുമങ്ങാട് പൊലീസ് എസ്.ഐമാരായ ശ്രീനാഥ്, റോജാമോൻ, കെ.ആർ. സൂര്യ, എസ്‌.സി.പി.ഒ അനൂജ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

Share this story