തിരുവനന്തപുരത്ത് വാക്കുതർക്കം തുടർന്ന് സഹോദരന്റെ തല അടിച്ചുപൊട്ടിച്ച സംഭവം; യുവാവ് പിടിയിൽ
arrest

കോവളം: വാക്കുതർക്കത്തെ തുടർന്ന് സഹോദരനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും തലക്കടിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. നെല്ലിയോട് ചരുവിള വീട്ടിൽ രതീഷാണ് (34) പോലീസ് പിടിയിലായത് അനുജൻ മനുവിനെയും (32) സുഹൃത്ത് കിരണിനെയുമാണ് ഇരുമ്പുപൈപ്പ് ഉപയോഗിച്ച് തലക്കടിച്ചത്.

തലയോട്ടിക്ക് ഗുരുതര പരിക്കേറ്റ മനുവിനെ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. തിരുവല്ലം എസ്.എച്ച്.ഒ രാഹുൽ രവീന്ദ്രൻ, എസ്.ഐമാരായ കെ.ആർ. സതീഷ്, അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 

Share this story