കണ്ണൂരിൽ 938 ഗ്രാം കഞ്ചാവുമായി രാജസ്ഥാന്‍ സ്വദേശി പിടിയിൽ
കണ്ണൂരിൽ  938 ഗ്രാം കഞ്ചാവുമായി  രാജസ്ഥാന്‍ സ്വദേശി പിടിയിൽ 

ഇരിട്ടി: കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. രാജസ്ഥാന്‍ സ്വദേശി സോനു മഹാവീൻ (29) ആണ് പൊലീസ് പിടിയിലായത്. ഇരിട്ടി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.പുന്നാട് ടൗണില്‍ വില്‍പന നടത്തുന്നതിനായി കൊണ്ടുവന്ന 938 ഗ്രാം കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

ലഹരിവിരുദ്ധ സ്‌ക്വാഡും ഇരിട്ടി എസ്.ഐ സുനില്‍ കുമാര്‍, ഗ്രേഡ് എസ്.ഐ മനോജ്കുമാര്‍, എസ്.ഐ ലിജിമോള്‍ എന്നിവരും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
 

Share this story