മലപ്പുറത്ത് 200 കു​പ്പി മദ്യവുമായി യു​വാ​വ് എക്സൈസ് പി​ടി​യി​ൽ

liquor


കരുവാരകുണ്ട്: ഇന്നോവ കാറിൽ കടത്താൻ ശ്രമിച്ച പുതുച്ചേരി മദ്യവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. കീഴാറ്റൂർ വഴങ്ങോട്ട് മക്കാടൻ ജയപ്രകാശിനെയാണ്(39) കാളികാവ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. ഷിജുമോന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 200 കുപ്പി മദ്യമാണ് പരാതിയിൽ നിന്നും പിടിച്ചെടുത്തത്.

ബിവറേജസ് ഔട്ട്ലറ്റുകളില്‍ വിലകുറഞ്ഞ മദ്യലഭ്യത കുറഞ്ഞതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ മദ്യം കേരളത്തിലേക്ക് കടത്തുന്നതായി സൂചന കിട്ടിയിരുന്നു. രഹസ്യവിവരത്തെ തുടർന്ന് കരുവാരകുണ്ട് കുട്ടത്തിയിൽ നടത്തിയ വാഹനപരിശോധനയിലാണ് പ്രതി വലയിലായത്. പ്രിവന്‍റിവ് ഓഫിസര്‍ പി. അശോക്, എം.എന്‍. രഞ്ജിത്ത്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ. അരുണ്‍, ഷബീര്‍ അലി, സുനില്‍ കുമാര്‍, ശരീഫ്, സുനീര്‍, രജനി, പ്രദീപ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
 

Share this story