പാരീസിലെ ഗാലറീസ് ലഫായെറ്റിലെ ഫ്ളാഗ്ഷിപ് സ്റ്റോറില്‍ യുപിഐ സേവനം ആരംഭിച്ചു

svbsbbs

കൊച്ചി: ലോകോത്തര ഷോപ്പിങിന്‍റെ പേരില്‍ അറിയപ്പെടുന്ന പാരീസിലെ ഗാലറീസ് ലഫായെറ്റിലെ പതാക വാഹക സ്റ്റോറില്‍ യുപിഐ സൗകര്യം ഏര്‍പ്പെടുത്തി. എന്‍പിസിഐ ഇന്‍റര്‍നാഷണല്‍ പെയ്മെന്‍റ്സ് ഫ്രാന്‍സിലെ ഇ-കോമേഴ്സ് സുരക്ഷാ, പ്രോക്സിമിറ്റി പെയ്മെന്‍റ് രംഗത്തെ മുന്‍നിരക്കാരായ ലൈറയുമായുള്ള സഹകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇതിനു തുടക്കം കുറിച്ചത്.

ഇന്ത്യയില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് അവരുടെ പാരീസ് അനുഭവങ്ങള്‍ കൂടുതല്‍ മനോഹരമാക്കും വിധം ചരിത്രപ്രാധാന്യമുള്ള ഈ ആഡംബര ഡിപാര്‍ട്ട്മെന്‍റ് സ്റ്റോറില്‍ യുപിഐ ഇടപാടുകള്‍ നടത്താന്‍ ഇനി സാധിക്കും.  ഈഫല്‍ ടവറിലെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്കു ചെയ്യാന്‍  യുപിഐ സൗകര്യം ഏര്‍പ്പെടുത്തിയതിനു ശേഷമുള്ള യുപിഐ അവതരണമാണ്. ഇന്ത്യന്‍ അമ്പാസിഡര്‍ ജാവേദ് അഷ്റഫിന്‍റെ സാന്നിധ്യത്തിലാണ് ഇതിന്‍റെ പ്രഖ്യാപനം നടത്തിയത്.

ഏറ്റവും സൗകര്യപ്രദവും സുരക്ഷിതവുമായ രാജ്യാന്തര പെയ്മെന്‍റ് രീതിയായി ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ യുപിഐ സ്വീകരിക്കുവാന്‍ ഈ സഹകരണം സഹായിക്കുമെന്ന് എന്‍പിസിഐ ഇന്‍റര്‍നാഷണല്‍ സിഇഒ റിതേഷ് ശുക്ല പറഞ്ഞു.

ഒളിമ്പികിനായി പാരീസിലേക്ക് എത്താന്‍ ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് മറ്റൊരു കാരണം കൂടിയാകുന്ന രീതിയില്‍ ഈ നീക്കമെന്ന് ലൈറ ഇന്ത്യ ചെയര്‍മാന്‍ ക്രിസ്റ്റോഫെ മാരിയെറ്റ് പറഞ്ഞു. 

യൂറോപില്‍ യുപിഐ പണമടക്കല്‍ സാധ്യമാക്കിയ ആദ്യ ഡിപാര്‍ട്ട്മെന്‍റ് സ്റ്റോര്‍ ആയി മാറിയതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ഗാലറീസ് ലഫായെറ്റ് സിഇഒ നിക്കാളാസ് ഹൂസെ പറഞ്ഞു.

Tags