സ്വപ്ന വിവാഹങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ടാറ്റ എഐഎ ലൈഫിന്‍റെ 'ശുഭ് മുഹൂർത്ത്'

Tata AIA Life's 'Shubh Muhurth' to make dream weddings come true
Tata AIA Life's 'Shubh Muhurth' to make dream weddings come true

കൊച്ചി: ഇന്ത്യൻ ഉപഭോക്താക്കള്‍ക്കിടയില്‍ വിവാഹത്തിനും അതിന്‍റെ സാമ്പത്തിക വശത്തിനുമുള്ള പ്രാധാന്യം മനസിലാക്കിയ മുന്‍നിര ഇന്‍ഷൂറന്‍സ് കമ്പനിയായ ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് തീര്‍ത്തും അപ്രതീക്ഷിതമായ സാഹചര്യങ്ങളില്‍ പോലും തങ്ങളുടെ മക്കളുടെ വിവാഹ സങ്കല്‍പ്പങ്ങള്‍ നിർവഹിക്കാൻ ഉതകുന്ന നൂതന ലൈഫ് ഇന്‍ഷൂറന്‍സ് സ്‌കീമായ ശുഭ് മുഹൂർത്ത് അവതരിപ്പിച്ചു. നിക്ഷേപത്തിന് സുരക്ഷ ഉറപ്പ് നല്‍കുന്ന ഇക്വിറ്റി നിക്ഷേപ അവസരം കൂടി ഉള്‍പ്പെട്ട കാപ്പിറ്റല്‍ ഗ്യാരണ്ടി പ്ലാനാണ് ശുഭ് മുഹൂർത്ത്.

വിവാഹത്തിന് ആവശ്യമായ ധനം വളരെ കൃത്യതയോടെ ആസൂത്രണം ചെയ്യേണ്ടതുണ്ട്.  ഈ ആസൂത്രണം നിരവധി വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരുന്ന ഒന്നാണ്. സമ്പാദ്യങ്ങള്‍ക്കൂ അച്ചടക്കമുള്ള ഒരു സമീപനം പ്രദാനം ചെയ്യാന്‍ ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതികള്‍ക്ക് സാധിക്കും. തീര്‍ത്തൂം അപ്രതീക്ഷിതമായ സാഹചര്യങ്ങളില്‍ പോലും മക്കളുടെ വിവാഹ സങ്കല്‍പ്പങ്ങള്‍ക്കൊത്ത് അവ നിര്‍വഹിച്ചുകൊടുക്കാന്‍ മാതാപിതാക്കള്‍ക്ക് ഇതിലൂടെ സാധിക്കും.

ഒന്നു മുതല്‍ 20 വയസുവരെ പ്രായമുള്ള കുട്ടികളുള്ള 31നും 50 വയസിനും ഇടയിലുള്ള മാതാപിതാക്കള്‍ക്ക് ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് ശുഭ് മുഹൂർത്ത്. പണം ആവശ്യമായ വേളകളില്‍ കൃത്യമായി അത് ലഭ്യമാക്കുന്നു എന്നതാണ് ശുഭ് മുഹൂർത്ത് പദ്ധതിയുടെ സവിശേഷത. തങ്ങള്‍ അടച്ച പ്രീമിയം സുരക്ഷിതമാണെന്ന ബോധം മാതാപിതാക്കള്‍ക്ക് നല്കാന്‍ കഴിയുന്നതിലൂടെ സാമ്പത്തിക സുരക്ഷിതത്വവും മനസമാധാനവും ഉറപ്പുനല്‍കുന്നു. തങ്ങളുടെ വിവാഹ പദ്ധതികള്‍ക്ക് ഭംഗം വരാത്ത രീതിയില്‍ ഫണ്ട് ഉറപ്പുവരുത്താന്‍ ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ സാധിക്കുന്നു. ജീവിതത്തിലെ മറ്റ് ലക്ഷ്യങ്ങള്‍ക്ക് തടസമാവാത്ത രീതിയില്‍  ഏറ്റവും ആഡംബരമേറിയ വിവാഹങ്ങള്‍ എല്ലാ പകിട്ടോടെയും നടത്താനുള്ള സാമ്പത്തിക സ്രോതസ് ഈ നിക്ഷേപം ഉറപ്പുതരുന്നു.

മാരീഡ് വിമന്‍സ് പ്രോപ്പര്‍ട്ടി ആക്‌ട് പ്രകാരം ഈ പോളിസി സുരക്ഷിതമാക്കിയിരിക്കുന്നതിനാൽ മറ്റ് ബാഹ്യ സാമ്പത്തിക അവകാശ വാദങ്ങള്‍ ബാധിക്കാത്ത രീതിയില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ആള്‍ക്ക് മാത്രമായിരിക്കും പണം ലഭ്യമാകുന്നത്. ഇത്  മക്കളുടെ വിവാഹ സമ്പാദ്യത്തിന് നിയമപരമായ സുരക്ഷ ഉറപ്പ് നല്കുന്നു.

സമാനതകളില്ലാത്ത സുരക്ഷയാണ് ശുഭ് മുഹൂർത്തിലൂടെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നത്. ഇന്‍ഷൂര്‍ ചെയ്യപ്പെട്ട ആളുടെ അപ്രതീക്ഷിത മരണം സംഭവിച്ചാല്‍ കുടുംബത്തിന്‍റെ ജീവിത പ്രതീക്ഷകള്‍ക്ക് കുഴപ്പം വരാത്ത രീതിയില്‍ സാമ്പത്തിക സഹായം ഉറപ്പുനല്‍കുന്നു. പോളിസി തുടരാന്‍ സാധിക്കുന്ന രീതിയില്‍ പ്രീമിയം അടയ്ക്കുന്നത് ഒഴിവാക്കി കൊടുക്കും.   ഇന്‍ഷൂര്‍ ചെയ്യപ്പെട്ടയാളുടെ അസാന്നിധ്യത്തില്‍ നിശ്ചയിക്കപ്പെട്ട മച്ചുരിറ്റി ബെനഫിറ്റ് ഉറപ്പ് നല്കുന്നു.

തങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ അടിസ്ഥാനമാക്കി അവരുടെ സുപ്രധാന ആവശ്യങ്ങളെ മനസിലാക്കാനും അഭിസംബോധന ചെയ്യാനുമാണ് ടാറ്റ എ ഐ എ ലൈഫ് ശ്രമിക്കുന്നതെന്ന് ടാറ്റ എ ഐ എ മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വെങ്കി അയ്യര്‍ പറഞ്ഞു, മക്കളുടെ വിവാഹം മാതാപിതാക്കല്‍ക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. കുടുംബങ്ങളെ വളരെ നേരത്തെ തന്നെ വിവാഹങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്നതിനാണ് ശുഭ് മുഹൂർത്തിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags