സൊനാറ്റ പുതിയ സ്ലീക്ക് വാച്ച് ശേഖരം അവതരിപ്പിച്ചു
കൊച്ചി: മുൻനിര വാച്ച് ബ്രാൻഡായ സൊണാറ്റ അതിന്‍റെ സ്ലീക്ക് സീരീസ് വാച്ചുകളുടെ ആറാമത് പതിപ്പ് വിപണിയിലവതരിപ്പിച്ചു. പുരുഷൻമാർക്കായുള്ള വാച്ചുകളുടെ ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ വാച്ച് കേസുകളാണ് പുതിയ സൊണാറ്റ സ്ലീക്ക് വാച്ചുകളുടേത്. ചാരുതയും പുതുമയും പുനർനിർവചിക്കാനുള്ള സൊണാറ്റയുടെ പ്രതിബദ്ധതയുടെ തെളിവാണ് പുതിയ വാച്ചുകളുടെ അവതരണം.
സൂക്ഷ്മതയോടെ രൂപകൽപ്പന ചെയ്യപ്പെട്ടവയാണ് പുതിയ സ്ലീക്ക് വാച്ചുകള്‍. സമകാലിക യുവ പ്രൊഫഷണലുകളുടെ അഭിരുചികൾക്ക് അനുയോജ്യമായ മിനിമലിസ്റ്റ് സമീപനത്തെ ഉള്‍ക്കൊള്ളുന്നവയാണ് ഈ ശേഖരം. ആകർഷകമായ ഒരു കലാരൂപം താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുകയാണ് സ്ലീക്ക് ശേഖരത്തിലൂടെ സൊനാറ്റ.
ഡിഷ് കണ്‍സ്ട്രക്റ്റഡ് ബോട്ടത്തോടു കൂടിയ അൾട്രാ-സ്ലിം 6.05 മില്ലീമീറ്റർ പ്രൊഫൈലാണ് സ്ലീക്ക് വാച്ചുകള്‍ക്ക്. മികച്ച റിസ്റ്റ് ഫിറ്റ്മെന്‍റിനൊപ്പം മെറ്റൽ, ലെതർ, മെഷ് സ്ട്രാപ്പുകളിൽ ലഭ്യമാകുന്ന ഇവ പുതിയ തലമുറയുടെ ചലനാത്മകമായ ജീവിതശൈലിയോട് ചേർന്ന് പോകുന്നവയാണ്.1,895 മുതൽ 2,895 രൂപ വരെയാണ് സ്ലീക്ക് വാച്ചുകളുടെ വില. ഇന്ത്യയിലുടനീളമുള്ള റീട്ടെയിൽ ഔട്ട്ലെറ്റുകളിലും www.sonatawatches.in-ലും സ്ലീക്ക് വാച്ചുകള്‍ ലഭ്യമാണ്.
സൊനാറ്റയുടെ പുതുമയുടെയും മികവിന്‍റെയും യാത്രയിൽ ഞങ്ങൾ മറ്റൊരു വലിയ ചുവടുവയ്പ്പ് നടത്തുകയാണെന്ന് സൊനാറ്റ ബ്രാൻഡ് മേധാവി പ്രതീക് ഗുപ്‌ത പറഞ്ഞു. ഇന്നത്തെ പ്രൊഫഷണലുകളുടെ മുൻഗണനകൾ നിറവേറ്റുന്നതിനാണ് ഈ ശേഖരം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവ സ്റ്റൈലിന്‍റെയും പ്രായോഗികതയുടെയും തികഞ്ഞ സന്തുലിതാവസ്ഥയാണ് ഉപയോക്താക്കള്‍ക്ക് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.