സെൻസെക്‌സ് 230 പോയിന്റ് ഇടിഞ്ഞു

Sensex

മുംബൈ: അസ്ഥിരമായ വ്യാപാര സെഷനിൽ ആഭ്യന്തര  ഇക്വിറ്റി സൂചികകൾ നേരിയ നഷ്ടത്തോടെയാണ് അവസാനിച്ചത്. പോളണ്ടിലെ ബൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ വിപണിയിലെ ആഗോള സൂചനകൾ നെഗറ്റീവ് ആയിരുന്നു. പ്രധാന സൂചികകളായ  ബിഎസ്ഇ സെൻസെക്‌സ് 230.12 പോയിന്റ് അഥവാ 0.37 ശതമാനം ഇടിഞ്ഞ് 61,750.60 ലെത്തി. നിഫ്റ്റി സൂചിക 65.75 പോയിന്റ് അഥവാ 0.36 ശതമാനം നഷ്ടത്തിൽ 18,343.90 ൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിൽ 1,520 ഓഹരികൾ ഉയർന്നപ്പോൾ 1,987 ഓഹരികൾ ഇടിഞ്ഞു. 109 ഓഹരികൾക്ക് മാറ്റമില്ല.

എൻഎസ്ഇയിലെ പ്രതിവാര സൂചിക ഓപ്ഷനുകളുടെ കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ വ്യാപാരം അസ്ഥിരമായിരുന്നു. 18,358.70 ലേക്ക് താഴ്ന്നതിന് ശേഷം, നിഫ്റ്റി സൂചിക രാവിലെ 18,417.60 എന്ന ദിവസത്തെ ഉയർന്ന നിലവാരത്തിലെത്തി. എന്നാൽ വില്പന  സമ്മർദ്ദം സൂചികയെ താഴേക്ക് വലിച്ചു. വ്യാപാരം അവസാനിച്ചപ്പോൾ ഇന്നത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 18,312.95 ൽ എത്തി.

നിഫ്റ്റിയിൽ ഇന്ന് ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ് 1.94 ശതമാനം ഉയർന്നു. അദാനി എന്റർപ്രൈസസ് ഓഹരികൾ 1.53 ശതമാനം ഉയർന്നു. ലാർസൻ ആൻഡ് ടൂബ്രോ 1.27 ശതമാനം ഉയർന്നു. അതേസമയം, ടൈറ്റൻ കമ്പനിയുടെ ഓഹരികൾ 2.28 ശതമാനം ഇടിഞ്ഞു. എം ആൻഡ് എം ഓഹരികൾ 2.15 ശതമാനം ഇടിഞ്ഞു

മേഖലകൾ പരിശോധിക്കുമ്പോൾ, പൊതുമേഖലാ ബാങ്കുകൾ, റിയൽറ്റി, മെറ്റൽ ഓഹരികൾ മുന്നേറ്റം നടത്തി. എന്നിരുന്നാലും, ഓട്ടോ, കൺസ്യൂമർ ഡ്യൂറബിൾസ്, മീഡിയ ഓഹരികൾ ഇടിഞ്ഞു. ബി‌എസ്‌ഇ മിഡ്-ക്യാപ് സൂചിക 0.33 ശതമാനം ഇടിഞ്ഞു. ഒപ്പം ബി‌എസ്‌ഇ സ്‌മോൾ-ക്യാപ് സൂചിക 0.27 ശതമാനം  ഇടിഞ്ഞു.

Share this story