റബർവില കുതിച്ചുയരുന്നു
Jan 2, 2025, 20:25 IST
സ്വാഭാവിക റബർവില വീണ്ടും വർധിക്കുന്നു. കോട്ടയത്ത് ആർഎസ്എസ്-4ന് കിലോയ്ക്ക് ഒരു രൂപ കൂടി വർധിച്ച് 191 രൂപയായെന്ന് റബർ ബോർഡ് വ്യക്തമാക്കി. 183 രൂപയാണ് വ്യാപാരിവില.
കൊച്ചി വിപണിയിൽ വെളിച്ചെണ്ണ, കുരുമുളക് (അൺഗാർബിൾഡ്) എന്നിവയുടെ വിലകളും ഉയർന്നു. 100 രൂപ വീതമാണ് കൂടിയത്. കൽപ്പറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകൾ മാറ്റമില്ലാതെ തന്നെ തുടരുകയാണ്. കട്ടപ്പന മാർക്കറ്റിൽ കൊക്കോ, കൊക്കോ ഉണക്ക വിലകളിലും മാറ്റമില്ല.