സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്
gold
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ദ്ധനവ് രേഖപ്പെടുത്തി.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ദ്ധിച്ചത്.

ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38,200 രൂപയായി. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയാണ് ഇന്ന് ഉയര്‍ന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ വര്‍ദ്ധിച്ച്‌ 4,775 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ വര്‍ദ്ധിച്ച്‌ 3,945 രൂപയായി.

സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. 66 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വിപണി വില.

Share this story