സിഎംഎഫ് ഫോൺ 1, ബഡ്‌സ് പ്രോ 2, വാച്ച് പ്രോ 2 എന്നിവ പുറത്തിറക്കി നത്തിംഗ്

cmf.jpg

കൊച്ചി: നത്തിംഗിന്‍റെ ഉപബ്രാൻഡായ സിഎംഎഫ്, ഫോൺ 1, വാച്ച് പ്രോ 2, ബഡ്‌സ് പ്രോ 2 എന്നീ മൂന്ന് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി. ഇന്ത്യയിലെ പ്രഥമ മീഡിയടെക് ഡിമെൻസിറ്റി 7300 5ജി പ്രൊസസർ ഉപയോഗിച്ച് സിഎംഎഫ് ഫോൺ 1ൽ 5000 എംഎഎച്ച് ബാറ്ററി, സോണി 50 എംപി റിയർ ക്യാമറ, 120 ഹെർട്‌സ് അഡാപ്റ്റീവ് റിഫ്രെഷ് നിരക്കുള്ള 6.67” സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ എന്നീ പ്രേത്യേകതകളുണ്ട്.

phone 1

 ഇന്‍റർചേഞ്ച് ചെയ്യാവുന്ന ബെസെൽ ഡിസൈൻ, 1.32" അമോലെഡ് ഡിസ്‌പ്ലേ, 120-ലധികം സ്‌പോർട്‌സ് മോഡുകൾ, റിമോട്ട് ക്യാമറ കൺട്രോൾ, ഐപി68 വാട്ടർ ആന്‍റ് ഡസ്റ്റ് റസിസ്റ്റൻസ്, 11 ദിവസം വരെ ബാറ്ററി ലൈഫ് എന്നിവ വരുന്നതാണ് സിഎംഎഫ് വാച്ച് പ്രോ 2. സിഎംഎഫ് ബഡ്‌സ് പ്രോ 2 ഡിസൈൻ ചെയ്‌തിരിക്കുന്നത് ഹൈ-റെസ് ഓഡിയോ വയർലെസ് സർട്ടിഫിക്കേഷൻ, 50 ഡിബി സ്‍മാർട്ട് എഎൻസി, സ്‌മാർട്ട് ഡയൽ, ത്രിമാന ഓഡിയോ ഇഫക്റ്റ്, 43 മണിക്കൂർ ബാറ്ററി ലൈഫും 7 മണിക്കൂർ പ്ലേബാക്കിനായി 10 മിനിറ്റ് ക്വിക്ക് ചാർജ്ജ് എന്ന പ്രേത്യേകതകളോടെയാണ്.

pro 2

സിഎംഎഫ് ഫോൺ 1ന്‍റെ 6ജിബി + 128ജിബി വേരിയൻറിന് 15,999 രൂപയും 8ജിബി + 128ജിബി വേരിയൻറിന് 17,999 രൂപയുമാണ് വില. ആദ്യദിന ഓഫർ സെയിലിൽ പ്രത്യേക ബാങ്ക് ഓഫറുകളും ലഭിക്കും. വാച്ച് പ്രോ 2 ഡാർക്ക് ഗ്രേ, ആഷ് ഗ്രേ ഓപ്ഷനുകൾക്ക് 4,999 രൂപയും, വെഗൻ ലെതർ നീല, ഓറഞ്ച് എന്നിവയ്‌ക്ക് 5,499 രൂപയുമാണ് വില.

watch pro

ബഡ്‌സ് പ്രോ 2ന് 4,299 രൂപയാണ് വില. ഫ്ലിപ്‍കാർട്ടിൽ ഫോൺ 1 വാങ്ങുമ്പോൾ വാച്ച് പ്രോ 2, ബഡ്‌സ് പ്രോ 2 എന്നിവയിൽ 1000 രൂപ ഇളവ് ലഭിക്കും. ജൂലായ് 12-ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന ഓപ്പൺ സെയിലിൽ സിഎംഎഫ്.ടെക്ൽ നിന്നും റീട്ടെയിൽ പാർട്ട്‍ണർമാരിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങാം.

Read more: രശ്മി നായരും നിള നമ്പ്യാരും, മലയാളികള്‍ക്ക് മുന്നില്‍ തുണിയുരിഞ്ഞ് നേടുന്നത് ലക്ഷങ്ങള്‍

Tags