ടെൻഡർകട്ട്സ് മൊബൈൽ ആപ്പിൻ്റെ പരിഷ്കരിച്ച പതിപ്പ് അവതരിപ്പിച്ചു
ചെന്നൈ: പ്രമുഖ ഫ്രഷ് മീറ്റ്, സീഫുഡ് ബ്രാൻഡായ ടെൻഡർകട്ട്സ് തങ്ങളുടെ മൊബൈൽ ആപ്ലിക്കേഷൻ്റെ പൂർണ്ണമായും പുതുക്കിയ പതിപ്പായ ടെൻഡർകട്ട്സ് 2.0 അവതരിപ്പിച്ചു. വൃത്തിയുള്ള ഇന്റർഫേസും, ലളിതമായ നാവിഗേഷനും, വേഗത്തിലുള്ള ഷോപ്പിംഗ് അനുഭവവും ഉറപ്പാക്കുന്ന ഒൻപത് പ്രധാന മെച്ചപ്പെടുത്തലുകളുമായാണ് പരിഷ്‌കരിച്ച പതിപ്പ് എത്തുന്നത്. ഒടിപി ഓട്ടോമാറ്റിക് വെരിഫിക്കേഷനോട് കൂടിയ ലളിതമായ ലോഗിൻ പ്രോസസ്, അവശ്യ വിവരങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഹോം സ്ക്രീൻ, മികച്ച തിരയൽ സൗകര്യം എന്നിവ പ്രധാന സവിശേഷതകളാണ്.
tRootC1469263">എളുപ്പത്തിൽ ഓർഡർ പൂർത്തിയാക്കാനായി, അഡ്രസ്, ഡെലിവറി സ്ലോട്ട് തിരഞ്ഞെടുക്കൽ, പെയ്മെന്റ് എന്നിവയെല്ലാം ഒരുമിപ്പിച്ച സിംഗിൾ-പേജ് ചെക്ക്ഔട്ട് ആണ് ആപ്പിലെ മറ്റൊരു പ്രധാന പരിഷ്‌കാരം.
കൂടാതെ, ഡെലിവറി സ്റ്റാറ്റസ്, ബില്ലിംഗ്, സ്റ്റോർ വിവരങ്ങൾ എന്നിവ ഒറ്റ സ്ക്രീനിൽ കാണാൻ കഴിയുന്ന രീതിയിൽ ഓർഡർ-വിശദാംശ പേജും പരിഷ്‌കരിച്ചു. ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ സുതാര്യവും ഉയർന്ന നിലവാരമുള്ളതുമായ ഫ്രഷ് മീറ്റ് ഷോപ്പിംഗ് അനുഭവം നൽകാൻ ബ്രാൻഡ് പ്രതിജ്ഞാബദ്ധമാണെന്ന് സഹസ്ഥാപകനും സിഇഒയുമായ ശശികുമാർ കല്ലാനൈ പറഞ്ഞു.
.jpg)

