മഹാ കുംഭമേളയില്‍ വിവിധ സേവനങ്ങളുമായി എച്ച്.എം.ഡി

HMD with various services in Maha Kumbh Mela
HMD with various services in Maha Kumbh Mela

കൊച്ചി: മഹാ കുംഭമേളയോട് അനുബന്ധിച്ച് ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ് (എച്ച്.എം.ഡി) ഉത്തര്‍ പ്രദേശ് സര്‍ക്കാരുമായി ചേര്‍ന്ന് തീര്‍ത്ഥാടകരെ സഹായിക്കുന്നതിനായി വിവിധ സേവനങ്ങള്‍ പ്രഖ്യാപിച്ചു. മൊബൈല്‍ ഫോണ്‍ നന്നാക്കല്‍, യാത്രാ വിവരങ്ങള്‍, പ്രാദേശിക- ടൂറിസം കാമ്പയിന്‍ തുടങ്ങിയ സേവനങ്ങളാണ് എച്ച്എംഡി ഒരുക്കിയിട്ടുള്ളത്.  

കുംഭമേളയില്‍ എത്തുന്നവരുടെ എച്ച്എംഡി സ്മാര്‍ട്ട്-ഫീച്ചര്‍ ഫോണുകളുടെയും നോക്കിയ ഫീച്ചര്‍ ഫോണുകളുടെയും തകരാര്‍ പരിശോധിച്ച് നന്നാക്കി നല്‍കും. ഫോണുകള്‍ റീപ്ലേസ്മെന്റ് ഗ്യാരണ്ടിക്ക് കീഴിലാണെങ്കില്‍ കേടായ ഫോണിന് പകരം റീപ്ലേസ്മെന്റ് യൂണിറ്റാവും നല്‍കുക. കൂടാതെ റിപ്പയര്‍ കാലയളവില്‍ ഉപഭോക്താവിന് താല്‍ക്കാലികമായി മറ്റൊരു ഫോണ്‍ നല്‍കുന്ന പ്രത്യേക ലോണര്‍ ഫോണ്‍ പദ്ധതിയുമുണ്ട്. 

റേഡിയോലൈനുമായി ചേര്‍ന്നാണ് മഹാ കുംഭമേളയോട് അനുബന്ധിച്ചുള്ള പ്രധാന തീയതികള്‍, പ്രാദേശിക യാത്രാ വിവരണങ്ങള്‍, വിപുലമായ ഗൈഡുകള്‍ എന്നിവയുള്‍പ്പെടെുന്ന പ്രാദേശിക യാത്രാ വിവര സേവനങ്ങള്‍ എച്ച്എംഡി നല്‍കുന്നത്.ഉത്തര്‍പ്രദേശ് സര്‍ക്കാരും ടൂറിസം മന്ത്രാലയവുമായി ചേര്‍ന്ന് പ്രാദേശിക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനായി ദേഖോ അപ്നാ ദേശ് കാമ്പയിനിനും എച്ച്എംഡി തുടക്കമിട്ടിട്ടുണ്ട്. പ്രയാഗ്രാജിലുടനീളം ബ്രാന്‍ഡഡ് ടച്ച്പോയിന്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമെ എച്ച്എംഡി 105, എച്ച്എംഡി 110 മൊബൈല്‍ ഫോണുകളുടെ ഖൂബ് ചലേഗ കാമ്പയിന്‍ വിപുലീകരണത്തിനായി ഔട്ട്‌ഡോര്‍, സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ എന്നിവയിലൂടെ 360 ഡിഗ്രി പ്രചാരണവും ആസൂത്രണം ചെയ്തിട്ടുണ്ട്.

ജീവിതത്തിലൊരിക്കലുള്ള ആത്മീയ യാത്രയാണ് മഹാ കുംഭമേളയെന്നും എച്ച്എംഡിയുടെ വിവിധ സേവനങ്ങള്‍ വഴി ഇത് മെച്ചപ്പെടുത്തുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും എച്ച്എംഡി ഇന്ത്യ ആന്‍ഡ് എപിഎസി വൈസ് പ്രസിഡന്റ് രവി കുന്‍വാര്‍ പറഞ്ഞു. യു.പി സര്‍ക്കാരുമായി ചേര്‍ന്ന് ദേഖോ അപ്നാ ദേശ് കാമ്പയിനിലൂടെ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം ആഘോഷിക്കുന്നതിനൊപ്പം വിശ്വസനീയമായ കണക്റ്റിവിറ്റി, യുപിഐ ആപ്ലിക്കേഷന്‍ പോലുള്ള സാങ്കേതികവിദ്യ സേവനങ്ങളിലൂടെ തീര്‍ത്ഥാടകരെ ശാക്തീകരിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags