തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ മാറ്റമില്ല

Gold prices remained unchanged for the third day in a row
Gold prices remained unchanged for the third day in a row

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,720 രൂപയാണ്. പണിക്കൂലിയും ജിഎസ്ടിയും അടക്കം ഒരു പവൻ വാങ്ങുമ്പോൾ 62000  ത്തിനു മുകളിൽ നൽകേണ്ടി വരും. 

ജനുവരി ഒന്ന് മുതൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു.  മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് വർധിച്ചത് 1,200  രൂപയാണ്. എന്നാൽ ജനുവരി നാലിന് സ്വർണവില കുറഞ്ഞിരുന്നു. 360 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. തുടർന്ന് ഇങ്ങോട്ട് മൂന്ന് ദിവസമായി സ്വർണവിലയിൽ മാറ്റമില്ല. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7215 രൂപയാണ്. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വിപണി വില 5945  രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 95 രൂപയാണ്.

Tags