സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

Gold prices fall in the state
Gold prices fall in the state


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. തുടർച്ചയായ മൂന്നു ദിവസങ്ങളിൽ ഉയർന്നുകൊണ്ടിരുന്ന സ്വർണവിലയിലാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 440 രൂപയാണ് ഇന്ന് കുറഞ്ഞത്. 72400 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്.

ഒരു ഗ്രാം സ്വർണത്തിന് 55 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. 9050 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.
 

tRootC1469263">

Tags