സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് തുടരുന്നു ; പവന് 60,080
Jan 28, 2025, 11:20 IST


സ്വർണ വിപണിയിൽ കണ്ണുംനട്ടിരിക്കുന്നവർക്ക് നേരിയ ആശ്വാസം. ഇന്നലെ സ്വർണത്തിന് രേഖപ്പെടുത്തിയ ഇടിവ് ഇന്നും തുടരുകയാണ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 30 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 7,510 രൂപയായ വില. ഇന്നലെ ഇത് 7,540 രൂപയായിരുന്നു വില. പവന് 240 രൂപ കുറഞ്ഞ് 60,080 രൂപയാണ് ഇന്ന് രേഖപ്പെടുത്തുന്ന വില.
കഴിഞ്ഞ ഒരാഴ്ചത്തെ ഉയർച്ചയ്ക്ക് ശേഷം ഇന്നലെ നേരിയ ഇടിവ് സ്വർണ വിലയിൽ രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി 60,440ൽ നിൽക്കുന്ന പവൻ ഇന്ന് 60,320 രൂപയിൽ എത്തി. 7,555 രൂപയായിരുന്ന ഗ്രാം ഇന്ന് 7,540 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചത്.
57,200 രൂപയിലാണ് ഈ മാസം സ്വർണ വില ആരംഭിച്ചത്. ഇത് തന്നെയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. ഇപ്പോൾ 60,000 രൂപയും കടന്ന് വില കുതിക്കുകയാണ്.