സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില

Gold prices have soared in the state
Gold prices have soared in the state

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. റെക്കോർഡ് വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു പവന് 640 രൂപയാണ് ഇന്ന് സ്വർണത്തിന് കുത്തനെ ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 58000 രൂപ കടന്നു.58080 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് 80 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7260 രൂപയായി. 2025 തുടങ്ങിയത് മുതൽ സ്വർണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി 1200 രൂപയുടെ വർധനവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്.
 

Tags