സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില : പവന് 61960
Feb 1, 2025, 11:55 IST


തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. ഇന്നും പുതിയ റെക്കോർഡ് ആണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 61960 രൂപയായി.
ഒരു ഗ്രാം സ്വർണത്തിന് 15 രൂപയാണ് ഇന്ന് വർധിച്ചത്. 7745 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.