ഡിജിറ്റൽ പേയ്‌മെന്‍റുകളോടു പ്രിയം കൂടുന്നതായി ആമസോൺ പഠനം

amazon pay

കൊച്ചി: മാറിക്കൊണ്ടിരിക്കുന്ന പേയ്‌മെന്‍റ് രംഗത്തിൽ ഡിജിറ്റൽ പേയ്‌മെന്‍റുകളോടു ഇഷ്ടം കൂടുന്നതായി കെയാർണി ഇന്ത്യയും ആമസോൺ പേ ഇന്ത്യയും നടത്തിയ പഠനം. പഠനപ്രകാരം, പ്രതികരണ ദാതാക്കളിൽ ഓൺലൈൻ പർച്ചേസുകൾക്ക് 90% പേരും ഓഫ്‌ലൈൻ പർച്ചേസുകൾക്കും 50% പേർ ഡിജിറ്റൽ പേയ്‌മെന്‍റുകൾ ഇഷ്ടപ്പെടുന്നു.

കൂടുതൽ വ്യാപാരികളും ഡിജിറ്റൽ ആയിക്കഴിഞ്ഞതിനാൽ ക്യാഷ് ഇടപാടുകൾ കുറഞ്ഞുവരുകയും യുപിഐ, ഡിജിറ്റൽ വാലറ്റുകൾ, കാർഡുകൾ എന്നിവ വ്യാപകമാകുകയും ചെയ്തു. മർച്ചന്‍റ് ട്രാൻസാക്ഷനുകളിൽ 69% ഡിജിറ്റൽ മോഡുകളാണ്. വഴിയോര കച്ചവടക്കാർ അടക്കം പേയ്‌മെന്‍റിന്‍റെ 46% വരെ ഡിജിറ്റലായി സ്വീകരിക്കുന്നതായി വെളിപ്പെടുത്തി.

മില്യനിയെൽസും ജെൻ എക്സുമാണ് കൂടുതലായി ഡിജിറ്റൽ പേയ്‌മെന്‍റ് രീതികൾ ഉപയോഗിക്കുന്നത്. ചെറുപ്പക്കാരെ അപേക്ഷിച്ച് മുതിർന്നവർ കൂടുതലായി കാർഡുകളും വാലറ്റുമാണ് ഉപയോഗിക്കുന്നത്. ചെറുപട്ടണങ്ങളിലെ ഉപഭോക്താക്കളുടെ പേയ്‌മെന്‍റ് ട്രാൻസാക്ഷനുകളുടെ 65% ഉം വൻ നഗരങ്ങളിൽ 75%നു അടുത്തും ഡിജിറ്റലാണ്. 

വേഗത, കാര്യക്ഷമത, റിവാർഡുകൾ എന്നിവയും എല്ലാ മേഖലകളിലെയും വ്യാപാരികളിൽ ഡിജിറ്റൽ പേയ്‌മെൻറുകൾ എത്തിയിരിക്കുന്നതിനാലും കൂടുതൽ സൗകര്യമാണ് ഡിജിറ്റൽ പേയ്‌മെന്‍റുകളെന്ന് 120 നഗരങ്ങളിലെ ഉപഭോക്താക്കളിലും വ്യാപാരികളിലുമായി നടത്തപ്പെട്ട ഈ സമഗ്ര പഠനം വ്യക്തമാക്കുന്നു.

Tags