ചോക്ലേറ്റ് സ്റ്റോറുമായി ആമസോണ്‍

fdgh

കൊച്ചി: ആമസോണില്‍ ചോക്ലേറ്റ് സ്റ്റോര്‍ ആരംഭിച്ചു. ലോക ചോക്ലേറ്റ് ദിനം ആഘോഷമാക്കുന്നതിന്റെ ഭാഗമായി  വൈവിധ്യമാര്‍ന്ന ചോക്ലേറ്റുകളും പ്രീമിയം ഗിഫ്റ്റ് സെറ്റുകളും ചോക്ലേറ്റ് സ്റ്റോറില്‍ ലഭ്യമാണ്. ചോക്ലേറ്റ് ബാറുകള്‍, ചോക്ലേറ്റ് നഗറ്റുകള്‍ മുതല്‍ പ്രാലൈന്‍സ്, ടഫിള്‍സ് പോലുള്ള സ്വാദിഷ്ട ട്രീറ്റുകള്‍  വരെയുള്ള ക്ലാസ്സിക് ഫേവറിറ്റുകളില്‍ നിന്ന് പ്രീമിയം ചോക്ലേറ്റുകളുടെ വിപുലമായ സെലക്ഷന്‍ ആമസോണില്‍ 60% വരെ ഇളവോടെ ലഭ്യമാണ്.

ഷുഗര്‍-ഫ്രീ ഓപ്ഷന്‍, വേഗന്‍, വ്യത്യസ്ത ഫ്‌ലേവറുകള്‍ എന്നിവയുമുണ്ട്. മാര്‍സ്, കാഡ്‌ബെറി, ഫെറേറോ, ഹര്‍ഷേയ്സ്, ലിന്‍ഡ്ട്, ഫാബെല്ലെ തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളില്‍ നിന്നുള്ളവയെല്ലാം ലഭ്യമാണ്. ജൂലൈ 7നാണ് ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത്.
 

Tags