വമ്പൻ സമ്മാനങ്ങളുമായി വണ്ടർലയിൽ 'അടിപൊളിമ്പിക്സ്‌'; ഉദ്‌ഘാടനം ധ്യാൻ ശ്രീനിവാസൻ

wonderla

കൊച്ചി: പ്രീമിയം 350 സി സി ബൈക്ക് ഉൾപ്പെടെ വമ്പൻ സമ്മാനങ്ങൾ നേടുവാൻ അവസമരമൊരുക്കി വണ്ടർലയിൽ 'അടിപൊളിമ്പിക്സ്‌' മഴക്കാല മത്സരങ്ങൾ. കൊച്ചി വണ്ടർലയിൽ സംഘടിപ്പിക്കുന്ന മൺസൂൺ ചാമ്പ്യൻഷിപ്പിന്റെ ആദ്യ പതിപ്പായ 'വണ്ടർല അടിപൊളിമ്പിക്‌സ്' ജൂലായ് 17ന് നടൻ ധ്യാൻ ശ്രീനിവാസൻ ഉദ്‌ഘാടനം ചെയ്യും. 

ഓഗസ്റ്റ് 25ന് ഗ്രാൻഡ് ഫിനാലെയോടെ അവസാനിക്കുന്ന അടിപൊളിമ്പിക്സ്‌ മത്സരങ്ങൾ ബുധൻ, ശനി, ഞായർ ദിവസങ്ങളിലാണ് ഉണ്ടാകുക. വണ്ടർല പ്രവേശനത്തിനുള്ള ടിക്കറ്റ് വാങ്ങുന്ന ഏവർക്കും മത്സരങ്ങളിൽ പങ്കെടുക്കാം. ആഘോഷങ്ങളുടെ ഭാഗമായി, ടിക്കറ്റ് നിരക്കുകളിൽ 20 ശതമാനം കിഴിവ് ലഭിക്കും. കൂടാതെ, കോളേജ് വിദ്യാർത്ഥികൾക്ക് പ്രീ-ബുക്കിംഗിൽ 25 ശതമാനം കിഴിവുമുണ്ടാകും. ടിക്കറ്റ് ബുക്കിംഗ് ജൂലൈ 9ന് ആരംഭിക്കും.

adipolimpic

പ്രതിദിന വിജയികൾക്കും ചാമ്പ്യൻഷിപ്പ് വിജയികൾക്കും 350 സി സി പ്രീമിയം ബൈക്ക്, ഇ-ബൈസൈക്കിളുകൾ, ഇലക്ട്രോണിക്ക് ഉപകരണങ്ങൾ, എല്ലാ ചിലവുകളും ഉൾപ്പെടുന്ന ഗ്രൂപ്പ് ട്രിപ്പുകൾ, ആഡംബര റിസോർട്ടിലെ താമസം തുടങ്ങി നിരവധി സമ്മാനങ്ങൾ നേടാനുള്ള അവസരമുണ്ട്. നീന്തൽ അധിഷ്ഠിതമായ അക്വാമാൻ ചലഞ്ച്, സാഹസിക വണ്ടർലാ ഡെവിൾസ് സർക്യൂട്ട്, മെഗാ ഫുഡീ മത്സരം, തുടങ്ങിയവ ഉൾപ്പടുന്നതാണ് മത്സരങ്ങൾ. വ്യക്തിഗത, ഗ്രൂപ്പ് മത്സരങ്ങളുണ്ട്. 

യുവാക്കളും കുട്ടികളും ഉൾപ്പെടെ എല്ലാ പ്രായത്തിലുള്ളവർക്കും പങ്കെടുക്കാവുന്ന വണ്ടർല അടിപൊളിമ്പിക്സ്‌ മത്സരങ്ങളിലൂടെ കുട്ടിക്കാലത്തേ മഴക്കാല ഓർമകളിലേക്ക് തിരിച്ചുപോക്കാണ് ലക്ഷ്യമിടുന്നെതെന്ന് വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. ഓൺലൈൻ പോർട്ടൽ വഴി മുൻകൂട്ടിയും കൊച്ചി വണ്ടർല കൗണ്ടറുകളിൽ നിന്ന് നേരിട്ടും ടിക്കറ്റുകൾ സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്ക് 0484-3514001, 7593853107 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.

Tags