എം.എൻ. അസോസിയേറ്റ്സ് ലോഗോ പ്രകാശനവും ഓഫിസ്, മാനുഫാക്ചറിങ് യൂണിറ്റ് ഉദ്ഘാടനവും
mn

മോങ്ങം: ഇന്റീരിയർ, എക്സ്റ്റീരിയർ ഡിസൈൻ കമ്പനിയായ എം.എൻ. അസോസിയേറ്റ്സിന്റെ പുതിയ ലോഗോ പ്രകാശനവും ഓഫീസ് സമുച്ചയത്തിന്റെയും മാനുഫാക്ചറിങ് യൂണിറ്റിന്റെയും ഉദ്ഘാടനവും നടന്നു. കുറഞ്ഞ കാലം കൊണ്ട് 250 ലധികം കൊമേഴ്സ്യൽ പ്രൊജക്ടുകളും 100 ലധികം റസിഡൻഷ്യൽ, ഹോസ്പിറ്റാലിറ്റി പ്രൊജക്ടുകളും പൂർത്തിയാക്കിയ എം.എൻ. അസോസിയേറ്റ്സ് സ്വന്തമായി ഒരു മാനുഫാക്ചറിങ് യൂണിറ്റും ആരംഭിച്ചിട്ടുണ്ട്. ആവശ്യമുള്ള ഇന്റീരിയർ, എക്സ്റ്റീരിയർ ഫർണിഷിങ് ഉത്പന്നങ്ങളുടെ എഴുപത് ശതമാനത്തോളം നിർമ്മിക്കാൻ ശേഷിയുള്ളതാണ് ഈ മാനുഫാക്ചറിങ് യൂണിറ്റ്.

സ്പോർട്സ്, വഖഫ് മന്ത്രി വി.അബ്ദുറഹ്മാൻ ലോഗോ പ്രകാശനവും മാനുഫാക്ചറിങ് യൂണിറ്റിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു. ഓഫിസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും കോർപറേറ്റ് വീഡിയോ പ്രകാശനവും പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

കമ്പനിയുടെ ഇതുവരെയുള്ള ഉപഭോക്താക്കളെ ടി.വി. ഇബ്രാഹീം എം.എൽ എ, പി.ഉബൈദുല്ല എം.എൽ എ, എം.എൻ. അസോസിയേറ്റ്സ് മാനേജിങ് ഡയറക്ടർമാരായ മുജീബ് റഹ്മാൻ, നിസാർ മുഹമ്മദ് എന്നിവർ ചേർന്ന് ആദരിച്ചു.

വിശ്വാസ്യത, ഗുണമേന്മ, സമയനിഷ്ഠ, ആശയവിനിമയം, മികച്ച ഉപഭോക്തൃ ബന്ധം, 200ലധികം ജീവനക്കാരും വിദഗ്ധ തൊഴിലാളുകളുമടങ്ങുന്ന ടീം വർക്ക് എന്നിവയാണ് എം.എൻ. അസോസിയേറ്റ്സിനെ ചുരുങ്ങിയ കാലഘട്ടം കൊണ്ട് മികവുറ്റ ഒരു കമ്പനിയാക്കി മാറ്റിയതെന്ന് ജനറൽ മാനേജറായ അഫ്സൽ പരാമർശിച്ചു. മാർക്കറ്റിങ് മാനേജറായ മുനീർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
 

Share this story