മികച്ച ഓഫറുകളും ഡിസ്ക്കൗണ്ടുകളുമായി ക്രോമയുടെ ബ്ലാക്ക് ഫ്രൈഡേ സെയില്‍

Chroma

കൊച്ചി: ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ ഓമ്നി ചാനല്‍ ഇലക്ട്രോണിക്സ് റീട്ടെയിലറായ ക്രോമ എല്ലാ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ക്കും ആവേശകരമായ ഓഫറുകളുമായി ബ്ലാക് ഫ്രൈഡെ സെയില്‍ അവതരിപ്പിക്കുന്നു. ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍, ഹോം അപ്ലയന്‍സസ്, കംപ്യൂട്ടറുകള്‍, സ്മാര്‍ട്ട് ടിവികള്‍, സ്മാര്‍ട്ട് ഫോണുകള്‍ തുടങ്ങിയവയില്‍ മികച്ച ഓഫറുകളാണ് ലഭ്യമാക്കിയിരിക്കുന്നത്.

 നവംബര്‍ 25 മുതല്‍ 27 വരെ രാവിലെ തുടങ്ങി അര്‍ധ രാത്രി വരെ നീളുന്നതായിരിക്കും ക്രോമ സ്റ്റോറുകളിലെ ഷോപ്പിങ് ആവേശം. സ്റ്റോറിലെ ലക്കി ഡ്രോ വിജയികള്‍ക്ക് ഏഴു ശതമാനം ഇളവ് നല്‍കുന്ന ബ്ലാക്ക്, അഞ്ചു ശതമാനം ഇളവ് നല്‍കുന്ന ഗ്രേ, മൂന്നു ശതമാനം ഇളവ് നല്‍കുന്ന വൈറ്റ് എന്നിങ്ങനെ മൂന്നു ബാന്‍ഡുകളിലായുള്ള ഡിസ്കൗണ്ടുകളാണ് ക്രോമ അവതരിപ്പിക്കുന്നത്. ലക്കി ഡ്രോ ബാന്‍ഡുകള്‍ നവംബര്‍ 25 മുതല്‍ 27 വരെ സ്റ്റോറുകളില്‍ മാത്രം മാറ്റിയെടുക്കാവുന്നതും കുറഞ്ഞത് പതിനായിരം രൂപയുടെ വാങ്ങലിന് പരമാവധി 2,500 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കുന്നതുമാണ്. ഓണ്‍ലൈനായി വാങ്ങുന്നവര്‍ക്ക് ക്രോമയുടെ സാമൂഹ്യ മാധ്യമ പേജുകളിലെ ഓണ്‍ലൈന്‍ മല്‍സരങ്ങള്‍ വിജയിച്ച് ഈ ബാന്‍ഡുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ഈ ബാന്‍ഡുകള്‍ വഴി കുറഞ്ഞത് അയ്യായിരം രൂപയുടെ വാങ്ങലിന് പരമാവധി 2,500 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും. സ്റ്റോറുകളിലും ഓണ്‍ലൈനിലും ഇതു റിഡീം ചെയ്യാം.


കൂടാതെ ക്രോമ തങ്ങളുടെ പങ്കാളിയായ ഇന്‍ഡ് മണിയുമായി ചേര്‍ന്ന് ഓരോ ഉപഭോക്താവിനും ഉറപ്പായ ഗിഫ്റ്റ് വൗച്ചര്‍ നല്‍കും. ഇതിലൂടെ ഇന്‍ഡ് മണിയുടെ പുതിയ ഉപഭോക്താക്കള്‍ക്ക് ആയിരം രൂപ വില വരുന്ന ഗൂഗിള്‍ ഓഹരികള്‍ കുറഞ്ഞ ഫണ്ടിങ് ഇല്ലാതെ ലഭിക്കും. നിലവിലുള്ള ഉപഭോക്താക്കള്‍ക്കും തുടര്‍ നിക്ഷേപകര്‍ക്കും 500 രൂപയുടെ ഗൂഗിള്‍ ഓഹരികളാവും ഇന്‍ഡ് മണിയില്‍ നിന്നു ലഭിക്കുക. കൂടാതെ പ്രചാരണ കാലാവധിയില്‍ ഏറ്റവും കൂടുതല്‍ ചെലവഴിക്കല്‍ നടത്തുന്ന 20 പേര്‍ക്കുള്ള മെഗാ ഗ്രാറ്റിഫിക്കേഷന്‍ ഓഫറും ലഭിക്കും. അവര്‍ക്ക് 9,999 രൂപ വരുന്ന ഗൂഗിളിന്‍റേയോ ആപ്പിളിന്‍റേയോ ഓഹരികളാണ് ലഭിക്കുക. ഏറ്റവും ഉയര്‍ന്ന ചെലവഴിക്കല്‍ നടത്തുന്ന വ്യക്തിക്ക് ഒരു ലക്ഷം രൂപ മൂല്യമുള്ള ഗൂഗിള്‍ ഓഹരികളും ലഭിക്കും.

വിവിധ വിഭാഗങ്ങളിലായി വന്‍ ഇളവുകളാണ് ക്രോമ നല്‍കുന്നത്. ആപ്പിള്‍ മാക്ബുക്കുകള്‍ എക്സ്ചേഞ്ച് ആനുകൂല്യവും എച്ച്ഡിഎഫ്സി ബാങ്ക് ആനുകൂല്യവും ഉള്‍പ്പെടെ 56,990 രൂപ മുതലാണ് തുടങ്ങുന്നത്. സാംസങ് ഗാലക്സി വാച്ച് 4 ക്ലാസികിന്‍റെ വില 37,999 രൂപയില്‍ നിന്ന് 15,000 രൂപയായി കുറച്ചിട്ടുണ്ട്. ആപ്പിള്‍ ഐ ഫോണ്‍ 12 -ന്‍റെ വില 58,990 രൂപയായും കുറച്ചിട്ടുണ്ട്. ക്രോമ ബ്ലൂടൂത്ത് സ്പീക്കറുകള്‍ 699 രൂപ മുതല്‍ ലഭ്യമാണ്.

ബ്ലാക്ക് ഫ്രൈഡെ ഓഫറുകളുടെ ഭാഗമായി അസുസ്, ഡെല്‍, എച്ച്പി, ലെനോവ തുടങ്ങിയ ബ്രാന്‍ഡ് ലാപ്ടോപുകള്‍ക്ക് 40 ശതമാനം വരെയുള്ള ഇളവുകള്‍ ലഭിക്കും. പ്രിന്‍ററുകള്‍, വയര്‍ലെസ് മൗസ്, ഡെസ്ക് ടോപ് മോണിറ്ററുകള്‍ തുടങ്ങിയവ 70 ശതമാനം വരെയുള്ള ഇളവില്‍ ലഭ്യമാണ്. ടിവികള്‍ 65 ശതമാനം വരെയുള്ള ഇളവിലും ഓഡിയോ വിഭാഗം 70 ശതമാനം വരെയുള്ള ഇളവിലും ലഭ്യമാക്കിയിട്ടുണ്ട്.

 കിച്ചണ്‍ അപ്ലയന്‍സസ് 60 ശതമാനം വരെയുള്ള വന്‍ ഇളവിലാണു ലഭിക്കുക. എസി പോലുള്ള ഹോം അപ്ലയന്‍സസ് മുന്‍നിര ബ്രാന്‍ഡുകളില്‍ 45 ശതമാനം ആനുകൂല്യത്തോടെയും റഫ്രജിറേറ്ററുകളും വാഷിങ് മിഷ്യനുകളും 40 ശതമാനം വരെ ഇളവിലുമാണ് ലഭിക്കുക.

 എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡ്, ഈസി ഇഎംഐ പെയ്മെന്‍റ് എന്നിവയിലൂടെ 5000 രൂപ വരെ ഇന്‍സ്റ്റന്‍റ് ഡിസ്കൗണ്ടും നവംബര്‍ 25 മുതല്‍ 27 വരെയുള്ള തീയതികളില്‍  ലഭ്യമാക്കിയിട്ടുണ്ട്.

Share this story