2024ല്‍ 58,01,498 യൂണിറ്റ് വില്‍പ്പന നേടി ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ
ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) 58,01,498 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. ഇതിൽ 52,92,976 യൂണിറ്റുകള്‍ ആഭ്യന്തര വില്‍പ്പനയും 5,08,522 യൂണിറ്റുകള്‍ കയറ്റുമതിയുമാണ്. 2023 കലണ്ടര്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 32% വര്‍ദ്ധനയാണ്. 2024 ഡിസംബറിലെ മൊത്തം വില്‍പ്പന 3,08,083 യൂണിറ്റുകളാണ്. ഇതിൽ 2,70,919 യൂണിറ്റുകള്‍ ആഭ്യന്തര വില്‍പ്പനയും 37,164 യൂണിറ്റുകള്‍ കയറ്റുമതിയുമാണ്.
ഹോണ്ട ആക്ടീവ ഇയും ക്യുസി1-ഉം പുറത്തിറക്കി കൊണ്ട് (എച്ച്എംഎസ്ഐ) അടുത്ത യുഗത്തിലേക്കുള്ള സഞ്ചാര സാധ്യതകൾ വികസിപ്പിച്ചു. ഈ വാഹനങ്ങള്‍ക്കുള്ള ബുക്കിങ്ങ് 2025 ജനുവരി 1-ന് ആരംഭിച്ചു. 2025 ഫെബ്രുവരി മുതല്‍ വിതരണവും ആരംഭിക്കും. ഈ മാസം അവസാനം നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ ഈ പുതുപുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിലകള്‍ കമ്പനി വെളിപ്പെടുത്തും.
ആക്ടീവ 125, എസ്‌പി 125, എസ്‌പി160, യൂണികോണ്‍ എന്നിവയുടെ ഒബിഡി2ബി പാലിക്കുന്ന മോഡലുകള്‍ ആധുനിക സവിശേഷതകളോടെ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ ഇതുവരെ 6 കോടിയുടെ ആഭ്യന്തര വില്‍പ്പന എന്ന ചരിത്ര നേട്ടമാണ് എച്ച്എംഎസ്ഐ നേടിയെടുത്തിട്ടുള്ളത്. 2001 ജൂണിലാണ് എച്ച്എംഎസ്ഐ ഇന്ത്യയിൽ തങ്ങളുടെ റീട്ടെയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ദക്ഷിണേന്ത്യയില്‍ 10 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ എന്ന മികച്ച നേട്ടവും കൈവരിച്ചതായി കമ്പനി പ്രഖ്യാപിക്കുന്നു.