ഹോണ്ട കാർസ് ഇന്ധന പമ്പിൻ്റെ പ്രിവെൻ്റീവ് റീപ്ലേസ്‌മെൻ്റിനായുള്ള കാമ്പെയ്ൻ വിപുലീകരിക്കുന്നു

Honda Cars Extends Campaign for Preventive Replacement of Fuel Pump
Honda Cars Extends Campaign for Preventive Replacement of Fuel Pump

ന്യൂഡൽഹി: ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌സിഐഎൽ) തങ്ങളുടെ തിരഞ്ഞെടുത്ത മോഡലുകളുടെ 90,468 പഴയ യൂണിറ്റുകളിൽ ഫ്യുവൽ പമ്പ് മാറ്റിസ്ഥാപിക്കുന്നതിന് പ്രഖ്യാപിച്ച കാമ്പെയ്ൻ വിപുലീകരിച്ചതായി പ്രഖ്യാപിച്ചു. കൂടാതെ, നേരത്തെ ഈ ഭാഗം ഒരു സ്പെയർ പാർട്ടായി മാറ്റത്തിന് വിധേയമായ പഴയ മോഡലുകളുടെ 2,204 യൂണിറ്റുകളും ഈ കാമ്പെയ്‌നിൽ ഉൾപ്പെടുന്നു.     

2024 നവംബർ 5 മുതൽ ഘട്ടം ഘട്ടമായി ഇന്ത്യയിലുടനീളമുള്ള ഹോണ്ട ഡീലർഷിപ്പുകളിൽ മാറ്റിസ്ഥാപിക്കൽ സൗജന്യമായി നടത്തുകയും വാഹന ഉടമകളെ വ്യക്തിഗതമായി ബന്ധപ്പെടുകയും ചെയ്യും.

ഈ വാഹനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഇന്ധന പമ്പുകളിൽ തകരാറുള്ള ഇംപെല്ലറുകൾ അടങ്ങിയിരിക്കാം, ഇത് കാലക്രമേണ എഞ്ചിൻ കേടു വരാൻ കാരണമാകാം. 

കമ്പനിയുടെ വെബ്‌സൈറ്റിൽ സൃഷ്ടിച്ചിരിക്കുന്ന പ്രത്യേക മൈക്രോസൈറ്റിൽ ഉപഭോക്താക്കൾക്ക് അവരുടെ ആൽഫ-ന്യൂമറിക് വെഹിക്കിൾ ഐഡൻ്റിഫിക്കേഷൻ നമ്പർ (വിഐഎൻ) സമർപ്പിച്ച് ഈ കാമ്പെയ്‌നിൻ്റെ പരിധിയിൽ വരുന്നുണ്ടോയെന്ന് പരിശോധിക്കാം.

ജൂൺ 17 മുതൽ ഒക്‌ടോബർ 23 വരെയുള്ള കാലയളവിൽ ഹോണ്ട കാർസിൻ്റെ അംഗീകൃത ഡീലർഷിപ്പുകളിൽ നിന്ന് കൗണ്ടർ സെയിലിലൂടെ ഫ്യൂവൽ പമ്പ് അസി വാങ്ങിയിട്ടുള്ള ഉപഭോക്താക്കൾക്ക് ഹോണ്ട കാർസ് ഡീലർഷിപ്പ് വഴിയും വാഹനം പരിശോധിക്കാവുന്നതാണ്.
 

Tags