മാരുതി സുസുക്കി പുതിയ 2022 മാരുതി ഇക്കോ വാൻ അവതരിപ്പിച്ചു

google news
ecco

മാരുതി സുസുക്കി പുതിയ 2022 മാരുതി ഇക്കോ വാൻ 5.49 ലക്ഷം രൂപ പ്രാരംഭ വിലയിൽ അവതരിപ്പിച്ചു. വർധിച്ച ഇന്ധനക്ഷമതയുള്ള പുതിയതും കൂടുതൽ കരുത്തുറ്റതുമായ എഞ്ചിനിലാണ് പുതിയ മോഡൽ വരുന്നത്. പുതിയ എഞ്ചിൻ മാത്രമല്ല, മെച്ചപ്പെട്ട ഇന്റീരിയറുകളും മെച്ചപ്പെടുത്തിയ സുരക്ഷാ സവിശേഷതകളുമായാണ് പുതിയ ഇക്കോ വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അഞ്ച് സീറ്റർ, ഏഴ് സീറ്റർ, കാർഗോ, ടൂർ, ആംബുലൻസ് എന്നിങ്ങനെ 13 വേരിയന്റുകളിൽ പുതിയ ഇക്കോ വാൻ ലഭ്യമാണ്. അടിസ്ഥാന വേരിയന്റിന് 5.49 ലക്ഷം രൂപയും ടോപ്പ്-സ്പെക്ക് മോഡലിന് 8.13 ലക്ഷം രൂപയുമാണ് വില. പുതിയ 1.2 ലിറ്റർ അഡ്വാൻസ്‍ഡ് കെ-സീരീസ് ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി എഞ്ചിനാണ് പുതിയ മാരുതി ഇക്കോയ്ക്ക് കരുത്തേകുന്നത്. അത് മുൻ മോഡലിനെ അപേക്ഷിച്ച് കൂടുതൽ ശക്തവും കൂടുതൽ ഇന്ധനക്ഷമതയാര്‍ന്നതുമാണ്. മുൻ മോഡലിനെ അപേക്ഷിച്ച് പുതിയ എഞ്ചിൻ 10 ശതമാനം കൂടുതൽ ഊർജ്ജം നൽകുന്നു. ഈ എഞ്ചിന് 6,000 ആർപിഎമ്മിൽ 80.76 പിഎസ് പവറും 3,000 ആർപിഎമ്മിൽ 104.4 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കാൻ കഴിയും.

ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കിറ്റിനൊപ്പം വാൻ ലഭ്യമാണ്. സിഎൻജി മോഡിൽ, എഞ്ചിൻ 6000 ആർപിഎമ്മിൽ 71.65 പിഎസ് പവറും 3,000 ആർപിഎമ്മിൽ 95 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. അഞ്ച് സ്‍പീഡ് ഗിയർബോക്‌സ് വഴിയാണ് മുൻ ചക്രങ്ങളിലേക്ക് പവർ കൈമാറുന്നത്.

ടൂർ വേരിയൻറ് എആർഎഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത ലിറ്ററിന് 20.20 കിലോമീറ്റർ പെട്രോളും 27.05 കിലോമീറ്റർ/കി.ഗ്രാം ഇന്ധനക്ഷമത സിഎൻജിയും വാഗ്‍ദാനം ചെയ്യുന്നു. പാസഞ്ചർ വേരിയന്റ് പെട്രോൾ, സിഎൻജി എന്നിവയോടൊപ്പം യഥാക്രമം 19.71kmpl, 26.78km/kg വാഗ്‌ദാനം ചെയ്യുന്നു. അളവുകളുടെ കാര്യത്തിൽ, പുതിയ മാരുതി ഇക്കോയ്ക്ക് 3675 എംഎം നീളവും 1825 എംഎം ഉയരവും 1475 എംഎം വീതിയും 2350 എംഎം വീൽബേസുമുണ്ട്. ആംബുലൻസ് വേരിയന്റിന് 1930 മില്ലിമീറ്ററായി ഉയരം ഉയർത്തി.

സോളിഡ് വൈറ്റ്, മെറ്റാലിക് സിൽക്കി സിൽവർ, പേൾ മിഡ്‌നൈറ്റ് ബ്ലാക്ക്, മെറ്റാലിക് ഗ്ലിസ്റ്റനിംഗ് ഗ്രേ, പുതിയ മെറ്റാലിക് ബ്രിസ്‍ക് ബ്ലൂ എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് പുതിയ മോഡൽ വാഗ്‍ദാനം ചെയ്യുന്നത്. ചാരിയിരിക്കുന്ന ഫ്രണ്ട് സീറ്റുകൾ, ക്യാബിൻ എയർ ഫിൽട്ടർ (എസി വേരിയന്റുകൾ), പുതിയ ബാറ്ററി സേവർ ഫംഗ്ഷനോടുകൂടിയ ഡോം ലാമ്പ് എന്നിവയുമായാണ് ഇത് വരുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പുതിയ സ്റ്റിയറിംഗ് വീൽ, എസിക്കും ഹീറ്ററിനുമുള്ള റോട്ടറി കൺട്രോളുകൾ എന്നിവയാണ് വാനിന്റെ മറ്റ് പ്രധാന സവിശേഷതകൾ.

സുരക്ഷയ്ക്കുമായി, 2022 മാരുതി ഇക്കോയ്ക്ക് എഞ്ചിൻ ഇമ്മൊബിലൈസർ, ഇലുമിനേറ്റഡ് ഹസാർഡ് സ്വിച്ച്, ഡ്യുവൽ എയർബാഗുകൾ, EBD സഹിതമുള്ള എബിഎസ്, സ്ലൈഡിംഗ് ഡോറുകൾക്കും ജനലുകൾക്കും ചൈൽഡ് ലോക്ക്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ തുടങ്ങിയവയും ലഭിക്കുന്നു. കാർഗോ സ്പേസ് 60-ലിറ്റർ വർദ്ധിപ്പിക്കുന്ന പരന്ന ക്രോഗോ ഫ്ലോറും വാഹനത്തില്‍ ഉണ്ട്.

Tags