പത്തു വയസുകാരന് പിറന്നാൾ സമ്മാനമായി ലബോർഗിനി
lamborgini

നൈജീരിയകാരനായ മോംഫ ജൂനിയർ എന്നറിയിപ്പെടുന്ന മുഹമ്മദ് അവൽ മുസ്തഫയ്ക്കാണ് പിറന്നാൾ സമ്മാനമായി 2.82 കോടി രൂപ വിലയുള്ള ലബോർഗിനി ലഭിച്ചത്. മോംഫയ്ക്ക് കിട്ടുന്ന ആദ്യത്തെ ആഡംബര കാർ അല്ല ഇത്. പ്രൈവറ്റ് ജെറ്റും സൂപ്പർ കാറുകളും ഉൾപ്പെടെ ഒരു വലിയ ശേഖരണം തന്നെ അവന്റെ കൈയിലുണ്ട്.ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ കൂടിയാണ് മോംഫ ജൂനിയർ. ഈ ചെറു പ്രായത്തിൽ തന്നെ വളരെ വലിയ ആഢംബര ജീവിതമാണ് മോംഫയുടേത്.

ഇൻസ്റ്റഗ്രാം സെലിബ്രിറ്റിയായ ഇസ്മയിലിയ മുസ്തഫയുടെ മകനാണിത്. നിയമപരമായി വാഹനങ്ങൾ ഓടിക്കാൻ കഴിയില്ലെങ്കിലും ഈ ആഡംബര വണ്ടികളിലെ യാത്ര ഈ പത്തുവയുസാകരൻ ആസ്വദിക്കാറുണ്ട്. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഈ സമ്മാനത്തിന്റെ വാർത്ത സോഷ്യൽ മീഡിയ അറിഞ്ഞത്. കാറിനൊപ്പം സ്റ്റൈലനായി കൂളിങ് ഗ്ലാസും വച്ച് മോംഫ ജൂനിയർ നിൽക്കുന്ന പടവുമുണ്ട്. മോംഫ ജൂനിയറിന്റെ വിശാലമായ ആഡംബര ഭവനങ്ങളിലൊന്നിന് പുറത്ത് ഒരു ഫെരാരി ഉൾപ്പെടെ നിരവധി കാറുകൾ പാർക്ക് ചെയ്തിരിക്കുന്നതിന്റെ ദൃശ്യങ്ങളും മുൻപ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിട്ടുണ്ട്.

Share this story